ലോക്ഡൗൺ രണ്ടാഴ്ച കൂടി നീട്ടാൻ തീരുമാനിച്ച് പഞ്ചാബ് സർക്കാർ.വരുന്ന മെയ് 17 ഞായറാഴ്ച വരെയാണ് പഞ്ചാബ് സർക്കാർ നിയന്ത്രണങ്ങൾ നീട്ടിയത്.സംസ്ഥാന സർക്കാർ ഒറ്റയ്ക്ക് എടുത്ത തീരുമാനമാണിത്.കഴിഞ്ഞദിവസം പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ പഞ്ചാബ് സർക്കാർ ലോക്ഡൗൺ നീട്ടണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
ലോക്ഡൗൺ നീട്ടുമെങ്കിലും നിയന്ത്രണങ്ങളിൽ ഇളവുണ്ടായിരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് പ്രഖ്യാപിച്ചു.അത്യാവശ്യ കാര്യങ്ങൾക്കായി രാവിലെ 7 മുതൽ 11 വരെ ഇളവുകൾ അനുവദിക്കും.
Discussion about this post