പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും രാഷ്ട്രപതിയുടെയും ഉൾപ്പെടെയുള്ള ഇന്ത്യൻ അക്കൗണ്ടുകൾ അൺഫോളോ ചെയ്ത് വൈറ്റ് ഹൗസ്.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രസിഡണ്ട് രാംനാഥ് കോവിഡ്, പ്രധാനമന്ത്രിയുടെ ഓഫീസ്, ഇന്ത്യയിലുള്ള യു.എസ് എംബസി, യു.എസിലെ ഇന്ത്യൻ എംബസി, ഇന്ത്യയിലെ യു.എസ് അംബാസഡറായ കെൻ ജസ്റ്റർ എന്നിവരുടെ ട്വിറ്റർ അക്കൗണ്ടുകളാണ് വൈറ്റ്ഹൗസ് അൺഫോളോ ചെയ്തത്.
വൈറ്റ് ഹൗസ് ഇതിന് ഔദ്യോഗിക വിശദീകരണം നൽകിയിട്ടുണ്ട്.യു.എസ് പ്രസിഡന്റ് ഏതെങ്കിലും രാഷ്ട്രം സന്ദർശിക്കുമ്പോൾ ആതിഥേയ രാഷ്ട്രത്തിന്റെ നേതാക്കളുടെയും എംബസികളുടെയും അക്കൗണ്ട് കുറച്ചുകാലത്തേക്ക് ഫോളോ ചെയ്യുന്ന പതിവുണ്ട്.പ്രസിഡന്റിന്റെ യാത്രയുമായി ബന്ധപ്പെട്ട ആശയവിനിമയം സുതാര്യമാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.നിശ്ചിത സമയപരിധി കഴിഞ്ഞാൽ അത് അൺഫോളോ ചെയ്യുകയാണ് പതിവ് എന്നാണ് വൈറ്റ് ഹൗസ് വെളിപ്പെടുത്തിയത്. ഇതിനെ കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി വൈറ്റ്ഹൗസ് രംഗത്തെത്തിയത്.
Discussion about this post