തിരുവനന്തപുരം: കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ കാലാവധി മെയ് 3ന് അവസാനിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്ക് നിർദ്ദേശങ്ങളുമായി എം ഡിയുടെ സർക്കുലർ. മദ്യശാലകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പത്തിന നിർദ്ദേശങ്ങളാണ് മാനേജർമാർക്ക് ലഭിച്ചിരിക്കുന്നത്. സർക്കാർ നിർദ്ദേശം വരുന്ന മുറയ്ക്ക് ജീവനക്കാർ തയ്യാറാകണമെന്നും മുന്നറിയിപ്പുണ്ട്.
നിർദ്ദേശം ലഭിച്ചാൽ ഉടൻ ഷോപ്പുകൾ തുറന്ന് അണുനശീകരണം നടത്തണം. ജീവനക്കാർ സാമൂഹ്യ അകലം പാലിക്കണമെന്നും ജീവനകാർക്ക് നൽകിയ നിർദ്ദേശത്തിൽ പറയുന്നു. മെയ് 4 തിങ്കളാഴ്ച വരെയാണ് നിലവില്‍ ലോക്ഡൗണിന്‍റെ കാലവധി. ലോക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചാല്‍ ചെവ്വാഴ്ച മുതല്‍ മദ്യശാലകള്‍ തുറക്കാന്‍ വഴിയൊരുങ്ങും. ഈ സാഹചര്യത്തില്‍ പാലിക്കേണ്ട ക്രമീകരണങ്ങള്‍ നിര്‍ദ്ദേശിച്ചാണ് ബിവറേജ്സ് കോര്‍പറേഷന്‍ എംഡി സ്പര്‍ജന്‍ കുമാർ ഉത്തരവിറക്കിയത്. എല്ലാ ജിവനക്കാര്‍ക്കും മാസ്കും ഗ്ലൗസും സാനിറ്റൈസര്‍ ഉപയോഗവും നിര്‍ബന്ധമാണ്.
ലോക്ഡൗണ്‍ ഇളവ് വന്നാലുടന്‍ മദ്യ വിപ്പനശാലകളുടെ പ്രവര്‍ത്തനം വെയര്‍ഹൈസ് മാനേജര്‍മാരും , വില്‍പ്പനശാലകളുടെ ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥരും ഉറപ്പ് വരുത്തണമെന്നും എം ഡിയുടെ ഉത്തരവിൽ പറയുന്നു. ബിവറേജസ് കോര്‍പറേഷന് മദ്യം വിതരണം ചെയ്യുന്ന കമ്പിനകളുടെ ലൈസന്‍സ് പുതുക്കാനുള്ള കാലവധി അടുത്തമാസം 31 വരെ നീട്ടാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം മദ്യശാലകൾ നാലാം തീയതി തുറക്കാൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ അറിയിച്ചു. തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട കാര്യങ്ങളാണ് ഉത്തരവിൽ ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.









Discussion about this post