കെയ്റോ: തീവ്രവാദത്തെ നേരിടുന്നതിനായി ഈജ്പിതില്‍ നിയമം പ്രാബല്യത്തില്‍ വന്നു. നിയമത്തിന് ഈജ്പിഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി അംഗീകാരം നല്കി. ഒരു വിഭാഗത്തില്‍ നിന്നും ഉയര്‍ന്ന എതിര്‍പ്പ് മറികടന്നാണ് നിയമത്തിന് അംഗീകാരം നല്‍കിയത്. ഭരണകൂടത്തിന്റെ ജനവിരുദ്ധ നടപടികളെ ചോദ്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ നാവടപ്പിക്കാനുള്ള നീക്കമാണിതെന്നും ആക്ഷേപമുയര്‍ന്നു. തീവ്രവാദത്തിനു പുറമെ ആക്രമണങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമാങ്ങളേയും സായുധ വിഭാഗത്തിനെതിരായ നീക്കങ്ങള്‍ നടത്തുന്നവരേയും ലക്ഷ്യമിട്ടാണ് ഈ നിയമം രൂപപ്പെടുത്തിയത്.
തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നേരിട്ടോ അല്ലാതേയോ പങ്കാളിയാകല്‍, അക്രമത്തിന് നേതൃത്വം നല്കല്, പ്രേരണ നല്കല് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് തടവ് ശിക്ഷ അടക്കം നിയമം അനുശാസിക്കുന്നുണ്ട്. തീവ്രവാദ സംഘടനകള്‍ക്ക് രൂപം നല്‍കുകയോ നേതൃത്വം നല്‍കുകയോ ചെയ്യുന്നയാള്‍ക്ക് വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കും. കൂടാതെ ഇതില്‍ അംഗങ്ങളായവര്‍ക്ക് 10 വര്‍ഷം വരൊണ് ജയില്‍ ശിക്ഷ. തീവ്രവാദ ആക്രമണങ്ങളില്‍ അധികൃതരുടെ പ്രസ്തവാനകള്‍ വളച്ചൊടിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്കും 10 വര്‍ഷം വരെ തടവ് ലഭിക്കും. കൂടാതെ രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം പൗണ്ട് വരെ പിഴ ഈടാക്കും. മഹമ്മദ് മുര്‍സിയെ പുറത്താക്കി അല്‍ സീസി അധികാരത്തിലെത്തിയ 2013 ജൂലൈ മുതല്‍ നൂറുകണക്കിന് മുസ്ലീം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്കാണ് വധശിക്ഷ ലഭിച്ചത്.
Discussion about this post