തിരുവനന്തപുരം: പൊന്നുകൊണ്ട് പുളിശ്ശേരിവെച്ചു തന്നാലും യുഡിഎഫ് മന്ത്രിസഭയിലേക്ക് താനിനി ഇല്ലെന്ന് കെ.ബി.ഗണേഷ്‌കുമാര്‍.അക്കാര്യത്തില്‍ ആര്‍ക്കും സംശയവും വേണ്ട. ബാര്‍കോഴയാരോപണത്തില്‍ മന്ത്രി കെ.എം മാണ് രാജി വെയ്ക്കണോ എന്നത് യുഡിഎഫിന്റെ ധാര്‍മ്മിക പ്രശ്‌നമാണെന്നും കുടുംബ പ്രശ്‌നം വിവാദമായപ്പോളാണ് താന്‍ രാജി വെച്ചതെന്നും ഗണേഷ് വ്യക്തമാക്കി.
കൊല്ലം സ്റ്റേഡിയം നിര്‍മ്മിക്കാന്‍ എല്ലാ വിധ ശ്രമങ്ങളും നടത്തിയത് താനാണെങ്കിലും ഉദ്ഘാടനത്തിന് തന്നെ ക്ഷണിച്ചില്ല. അതില്‍ വിഷമമില്ല. അധികാരമില്ലാത്തവന് ഒന്നുമില്ലെന്ന് മുഖ്യമന്ത്രി തന്നെ കെ.പി.സി.സി അധ്യക്ഷനോട് പറഞ്ഞിട്ടുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
Discussion about this post