ശ്രീനഗര്‍: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാൻ. വെടിവെപ്പില്‍ പരിക്കേറ്റ രണ്ട് ഇന്ത്യന്‍ സൈനികര്‍ വീരൃതൃ വരിച്ചു. ബാരാമുള്ളയിലെ രാംപുര്‍ സെക്ടറില്‍ വെള്ളിയാഴ്ച വൈകീട്ടാണ് പാക് വെടിവെപ്പുണ്ടായത്. പരിക്കേറ്റ സൈനികരെ ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നല്‍കിയെങ്കിലും രണ്ട് പേര് മരിച്ചു.
പ്രകോപനമില്ലാതെ പാക് സൈനികര്‍ വെടിയുതിര്‍ത്തത് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ഉടന്‍ ഇന്ത്യന്‍ സൈന്യം
ശക്തമായ പ്രത്യാക്രമണം നടത്തി.
ഏപ്രില്‍ 30 ന് പൂഞ്ചിലും പ്രകോപനമില്ലാതെ പാക് സൈന്യം ഷെല്ലാക്രമണവും വെടിവെപ്പും നടത്തിയിരുന്നു. ഏപ്രില്‍ 29ന് പൂഞ്ച് ജില്ലയിലെ മന്കോട്ടിലും മെന്ദറിലും പാകിസ്ഥാന് ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.
Discussion about this post