കൊൽക്കത്ത:പശ്ചിമ ബംഗാളിലെ കോവിഡ് രോഗ വിവരങ്ങൾ മൂടിവെക്കുന്ന നടപടി ഒഴിവാക്കണമെന്ന് മമത ബാനർജിയോട് നിർദേശിച്ച് ഗവർണർ ജഗ്ദീപ് ധൻകാർ.സംസ്ഥാന സർക്കാർ പുറത്ത് വിട്ട കണക്കുകളനുസരിച്ച് ഏപ്രിൽ 30ന് റിപ്പോർട്ട് ചെയ്ത കൊറോണ രോഗികളുടെ എണ്ണം 572 ആണ്. എന്നാൽ ഇതിൽ നിന്നും തീർത്തും വ്യത്യസ്തമായ കണക്കുകളാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചത്. ഏപ്രിൽ 30ന് ശേഷമുള്ള രോഗബാധിതരുടെ എണ്ണം പശ്ചിമ ബംഗാൾ പുറത്തു വിട്ടിരുന്നില്ല.പക്ഷേ, കേന്ദ്രസർക്കാർ റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം 931 ആയിരുന്നു.
രോഗം ബാധിച്ച് മരിച്ചു പോയവരുടെയും രോഗമുക്തി നേടി ആശുപത്രി വിട്ടവരുടേയും കൃത്യമായ വിവരങ്ങൾ പശ്ചിമ ബംഗാൾ പുറത്ത് വിടാതിരുന്നതാണ് രണ്ട് കണക്കുകളും തമ്മിലുള്ള വൈരുധ്യത്തിനു കാരണം. ശരിയായ വിവരങ്ങൾ പുറത്ത് വിട്ടില്ലെങ്കിൽ സംസ്ഥാന സർക്കാർ തയ്യാറാക്കുന്ന രോഗബാധിതരുടെ കണക്കും കേന്ദ്ര സർക്കാർ തയ്യാറാക്കുന്ന കണക്കും തമ്മിലൊത്തു പോവുകയില്ലായെന്ന് ഗവർണർ ജഗ്ദീപ് ധൻകാർ ട്വീറ്റ് ചെയ്തു.കോവിഡ് രോഗബാധിതരുടെ വിവരങ്ങളെ സംബന്ധിച്ചുള്ള കാര്യങ്ങളിൽ കുറച്ചുകൂടി സുതാര്യത കാണിക്കണമെന്നും മമതാ ബാനർജിയോട് ഗവർണർ ആവശ്യപ്പെട്ടു
Discussion about this post