മസ്‌ക്കറ്റ് :85 പേർക്ക് കൂടി ഒമാനിൽ ഇന്ന് കൊറോണ സ്ഥിരീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.ഇതോടെ രാജ്യത്ത് കോവിഡ് -19 ബാധിച്ചവരുടെ എണ്ണം 2,568 ആയി വർദ്ധിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേരും വിദേശികളാണ്.
ഒമാനിൽ ഇത് വരെ രോഗമുക്തി നേടിയത് 750 പേരാണ്.രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത് 12 പേരാണ്. ഒമാൻ എല്ലാ പൗരൻമാരോടും കൊറോണയെ തടയാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.










Discussion about this post