സോൾ : കിം ജോങ് ഉൻ തിരിച്ചു വന്ന് 24 മണിക്കൂറിനുള്ളിൽ ഉത്തരകൊറിയ-ദക്ഷിണ കൊറിയ അതിർത്തിയിൽ സൈനികരുടെ വെടിവെപ്പ്. വെടി വെപ്പുണ്ടായത് ഡീമിലിട്ടറൈസ്ഡ് സോണിലാണ്.അതിർത്തിയിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ആദ്യമായാണ് വെടിവെപ്പുണ്ടാകുന്നത്.ഉത്തര കൊറിയക്കും ദക്ഷിണ കൊറിയക്കും ഇടയിൽ ഡീമിലിട്ടറൈസ്‌ഡ് സോൺ പ്രഖ്യാപിക്കുന്നത് 1953 ലാണ്.
കഴിഞ്ഞ 21 ദിവസം കിം അപ്രത്യക്ഷനായിരുന്നു.ഇത്രയും ദിവസം എവിടെയായിരുന്നു എന്നതിന് ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടുമില്ല.അത്കൊണ്ട് തന്നെ കിം പ്രത്യക്ഷപ്പെട്ട് 24 മണിക്കൂറിനുള്ളിൽ ഉണ്ടായ ഈ വെടിവെപ്പിനെ വളരെ ഗൗരവത്തോടെയാണ് ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്.ഉത്തരകൊറിയ കോവിഡ് പ്രതിരോധ കാലത്ത് മിസൈൽ പരീക്ഷിച്ചതും സൈനിക സജ്ജമായതുമെല്ലാം വലിയ വാർത്തയായിരുന്നു.ദക്ഷിണ കൊറിയയെ ഈ വെടിവെപ്പ് വളരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.സമാധാനം നില നിർത്തുന്നതിനായി ഇരുരാജ്യങ്ങളും പ്രസിഡന്റ് മൂൺ ജെ ഉന്നിന്റെ നേതൃത്വത്തിൽ പരിശ്രമം നടത്തിയിരുന്നു.











Discussion about this post