മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഭരണത്തിനു കീഴിൽ പശ്ചിമബംഗാളിൽ നടക്കുന്നത് പോലീസ് രാജ് എന്ന് ഗവർണർ ജഗ്ദീപ് ധൻകാർ.അധികാര ദുർവിനിയോഗം നടത്തുന്ന മമതാബാനർജി, ഭരണഘടനാ മൂല്യങ്ങൾ കാറ്റിൽപ്പറത്തുകയാണെന്നും ഗവർണർ വിമർശിച്ചു.
ജഗ്ദീപ് ധൻകാർ മുഖ്യമന്ത്രിയ്ക്ക് എഴുതിയ കത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. മുഖ്യമന്ത്രിയുടെ ഭരണത്തിനെതിരെ ആരെങ്കിലും എന്തെങ്കിലും സാമൂഹികമാധ്യമങ്ങളിൽ എഴുതിക്കഴിഞ്ഞാൽ, തീർച്ചയായും അവരുടെ വാതിൽക്കൽ പോലീസ് വന്നു മുട്ടുമെന്നാണ് ഗവർണർ വ്യക്തമാക്കുന്നത്. സിൻഡിക്കേറ്റുകളെയും ഭരണഘടന-ഇതര അധികാര കേന്ദ്രങ്ങളെയും കയ്യാളുന്നവർ തന്നെയാണ് അധികാരവും കൈയടക്കിയിരിക്കുന്നതെന്ന് പരസ്യമായ ഒരു രഹസ്യമാണ് എന്നും ഗവർണർ ജഗ്ദീപ് ധൻകാർ തന്റെ കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
Discussion about this post