വർധിച്ചുവരുന്ന കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിൽ, മുംബൈ നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. രാത്രി 8 മണി മുതൽ രാവിലെ 7 മണി വരെ മുംബൈ നഗരത്തിൽ സമ്പൂർണ്ണ നിരോധനാജ്ഞയാണ് പുറപ്പെടുവിച്ചിരിക്കുന്നത്. വ്യക്തികൾക്കും വാഹനങ്ങൾക്കും നിരോധനാജ്ഞ ബാധകമാണ്.എന്നാൽ, വൈദ്യസഹായം തേടിയുള്ള യാത്രകളെ ഇത് ബാധിക്കില്ലെന്ന് നിരോധനാജ്ഞ പുറപ്പെടുവിച്ച മുംബൈ ഡിസിപി പ്രണയ അശോക് വ്യക്തമാക്കി.
കോവിഡ് രോഗബാധ സീമാതീതമായ ഉയർന്ന മഹാരാഷ്ട്രയിൽ, 14,541 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.രോഗബാധ മൂലം സംസ്ഥാനത്ത് ഇതുവരെ മരണമടഞ്ഞത് 583 പേരാണ്.
Discussion about this post