സാമൂഹിക മാധ്യമമായ ഇൻസ്റ്റാഗ്രാമിൽ ബോയ്സ് ലോക്കർ വിവാദത്തിൽ ശക്തമായ മുന്നറിയിപ്പുമായി മുംബൈ പോലീസ്. സ്ത്രീകളുടെ സ്വകാര്യത ലംഘിക്കുന്ന ഇത്തരം ഗ്രൂപ്പുകൾ വെച്ചുപൊറുപ്പിക്കില്ലെന്ന് മുംബൈ പോലീസ് അധികൃതർ വ്യക്തമാക്കി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങളും മറ്റു വിവരങ്ങളും പങ്കുവയ്ക്കുന്ന സ്വകാര്യ ഇൻസ്റ്റഗ്രാം ഗ്രൂപ്പായ ബോയ്സ് ലോക്കർ മുംബൈ നഗരത്തിൽ ശക്തമായ വിവാദങ്ങൾ സൃഷ്ടിക്കുകയാണ്.ഗ്രൂപ്പിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ചിത്രങ്ങൾ സ്ക്രീൻഷോട്ട് സഹിതം ഒരു പെൺകുട്ടി പുറത്തു വിട്ടതോടെയാണ് സംഭവം പോലീസ് അറിഞ്ഞത്. ബലാൽസംഗം പോലെയുള്ള കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും സ്ത്രീവിരുദ്ധമായ ചിത്രങ്ങളും പരാമർശങ്ങളും പങ്കുവയ്ക്കുകയും ചെയ്തിരുന്ന വലിയൊരു ഗ്രൂപ്പാണ് ഇൻസ്റ്റഗ്രാമിലെ ബോയ്സ് ലോക്കർ. ഈ ഗ്രൂപ്പിൽ അംഗമായ ഡൽഹിയിലെ പ്രശസ്തമായ ഒരു വിദ്യാലയത്തിലെ 15 വയസ്സുകാരനായ വിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ ഉൾപ്പെട്ട ഇരുപതോളം മറ്റു കുട്ടികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്.രാജ്യവ്യാപകമായി അംഗങ്ങളുള്ള ഈ ഗ്രൂപ്പിന്റെ അഡ്മിൻ ആരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.












Discussion about this post