ഡൽഹി: വ്യോമസേനയുടെ മിഗ് 29 യുദ്ധവിമാനം പഞ്ചാബിൽ തകർന്നു വീണു. പൈലറ്റ് പരിക്കേൽക്കാതെ രക്ഷപ്പെട്ടതായാണ് വിവരം.
ജലന്ധറിലെ വ്യോമസേനാ ബേസിൽ നിന്നും പരിശീലനത്തിന്റെ ഭാഗമായി പറന്നുയർന്ന വിമാനമാണ് തകർന്നു വീണത്. വിമാനത്തിന് പരീശീലനത്തിനിടെ യന്ത്രത്തകരാർ സംഭവിച്ചു. ഇത് ശ്രദ്ധയിൽ പെട്ട പൈലറ്റ് തകരാർ പരിഹരിക്കാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. തുടർന്ന് നിയന്ത്രണം നഷ്ടമാകുന്ന ഘട്ടമെത്തിയപ്പോൾ പൈലറ്റ് സുരക്ഷിതനായി രക്ഷപ്പെടുകയായിരുന്നു എന്ന് സേനാവൃത്തങ്ങൾ അറിയിച്ചു. പഞ്ചാബിലെ ഹോശിയാർപുർ ജില്ലയിലാണ് വിമാനം തകർന്നു വീണത്.
സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി വ്യോമസേന പ്രസ്താവനയിൽ അറിയിച്ചു.
Discussion about this post