കൊച്ചി : തിയറ്ററിലോടുന്ന സിനിമകള്‍ ചോരാതിരിക്കാന്‍ സിനിമാ മേഖലയിലുള്ളവരുമായി ചേര്‍ന്ന് പൊലീസ് പൈറസി പ്രിവന്‍ഷന്‍ സെല്‍ ആരംഭിക്കുന്നു.
പൊതുജന പങ്കാളിത്തത്തോടെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ് സൈബര്‍ ഡോമിന്റെ ഭാഗമായി പൊലീസ് പൈറസി പ്രിവന്‍ഷന്‍ സെല്‍ രൂപീകരിക്കുന്നത്.
സെന്‍സര്‍ ബോര്‍ഡിലേക്ക് സിനിമയുടെ പ്രിന്റ് അയയ്ക്കുന്നതിനു മുന്‍പ് നിര്‍മാതാവ് പൈറസി പ്രിവന്‍ഷന്‍ സെല്ലിനെ സമീപിച്ചാല്‍ ഒരു പ്രത്യേക രഹസ്യ കോഡ് ലഭിക്കും. ഈ കോഡ് ടൈപ്പ് ചെയ്തു കൊടുത്താലേ, സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കു സിനിമ കാണാനാകൂ. പിന്നീട് തിയറ്ററിലേക്കു പോകുമ്പോഴും രഹസ്യ കോഡ് ബാധകമായിരിക്കും.
തിയറ്ററില്‍ സിനിമ പ്രദര്ശിപ്പിച്ചുകൊണ്ടിരിക്കേ, പ്രേക്ഷകര്‍ ഏതെങ്കിലും ക്യാമറയിലേക്ക് ഇതു പകര്‍ത്താന്‍ ശ്രമിച്ചാല്‍ സെന്‍സര്‍ സംവിധാനത്തിലൂടെ അറിയാന്‍ കഴിയുന്ന സാങ്കേതിക വിദ്യയും പൈറസി പ്രിവന്‍ഷന്‍ സെല്‍ ലഭ്യമാക്കും.
ഡിസംബറില്‍ സൈബര്‍ ഡോം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ പൈറസി പ്രിവന്‍ഷന്‍ സെല്ലും പ്രവര്‍ത്തനം തുടങ്ങും. സൈബര്‍ ഡോമിനായി തിരുവനന്തപുരം ടെക്നോ പാര്‍ക്കില്‍ സ്ഥലം അനുവദിച്ചിട്ടുണ്ട്.
Discussion about this post