ലോകമൊട്ടാകെയുള്ള കോവിഡ് രോഗബാധിതരുടെ എണ്ണം 40 ലക്ഷം കവിഞ്ഞു. ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് രോഗികളുടെ എണ്ണം 40,12,837 ആണ്. നിരവധി രാഷ്ട്രങ്ങളിലായി ഇതുവരെ 2,76,216 പേർ രോഗ ബാധ മൂലം മരണമടഞ്ഞിട്ടുണ്ട്.
13 ലക്ഷത്തിലധികം രോഗികളുള്ള അമേരിക്കയാണ് രോഗബാധയിലും മരണത്തിലും ഒന്നാമത് നിൽക്കുന്നത്. യുഎസിൽ രോഗികളുടെ എണ്ണം 13,21,785 ആയി, മരണമടഞ്ഞവർ 78,615 കടന്നു.31,241 പേർ മരണമടഞ്ഞ ഇംഗ്ലണ്ട് ആണ് രണ്ടാം സ്ഥാനത്ത്.മൂന്നാം സ്ഥാനത്തു നിൽക്കുന്ന ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 30,201 ആണ്.2.60 ലക്ഷം രോഗികൾ ഉള്ള സ്പെയിൻ ആണ് രോഗബാധയിൽ രണ്ടാമത്.
Discussion about this post