കോഴിക്കോട്: ലോക്ക് ഡൗൺ ലംഘിച്ച് മിഠായിത്തെരുവിൽ കട തുറക്കാന്‍ ശ്രമിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു.
ചെറുകിട വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ കളക്ടർ അനുവാദം നൽകിയിരിന്നുവെങ്കിലും ഏറെ ആളുകള്‍ എത്തിച്ചേരുന്ന മിഠായി തെരുവില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. അവിടെ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് തുറക്കാൻ അനുവാദം നൽകിയിരുന്നത്. എന്നാൽ വിലക്ക് ലംഘിച്ച് നസറുദ്ദീനും സംഘവും രാവിലെ മിഠായി തെരുവിൽ എത്തി കട തുറക്കാൻ ശ്രമിക്കുകയായിരുന്നു.
വിലക്ക് ലംഘിച്ച് ബ്യൂട്ടി സ്റ്റോർ എന്ന കടയാണ് നസറുദ്ദീൻ തുറക്കാൻ ശ്രമിച്ചത്. ഇയാൾ കട തുറക്കാൻ എത്തിയതറിഞ്ഞ് ടൗൺ സി ഐ ഉമേഷിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം കട അടപ്പിക്കുകയായിരുന്നു.











