ഡല്‍ഹി: കാശ്മീര്‍ വിഘടനവാദി നേതാക്കളുമായി കൂടിക്കാഴ്ചക്ക് താല്പര്യം പ്രകടിപ്പിച്ച് പാക്കിസ്ഥാന്. ആഗ്സ്റ്റ് 23 ന് രാജ്യ തലസ്ഥാനത്തെത്തുന്ന പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസുമായുള്ള അത്താഴവിരുന്നില്‍ പങ്കെടുക്കുന്നതിനാണ് ക്ഷണം. ഒപ്പം നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പാക്കിസ്ഥാന് ആഗ്രഹം പ്രകടിപ്പിച്ചുണ്ട്. പാക്കിസ്ഥാന് അതിര്‍ത്തിയില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് അസീസിന്റെ ഇന്ത്യാ സന്ദര്‍ശനം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലുമായുള്ള ചര്‍ച്ചക്കാണ് സര്‍താജ് അസീസ് ഇന്ത്യയിലെത്തുന്നത്.
സയിദ് അലിഘാന്‍ ഗിലാനി, മിര്‍വെയ്സ് ഫരൂഖ്, യാസിന് മാലിക് എന്നിവരടക്കം നിരവധി വിഘടനവാദി നേതാക്കളെ ഡല്‍ഹിയില്‍ വച്ച് അസീസുനൊപ്പമുള്ള അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.ഷാങ്ഹായ് സഹകരണ ,സമിതി ഉച്ചക്കോടിക്കിടെയാണ് അജിത്ത് ഡോവലും സര്‍താജ് അസീസ് കൂടിക്കാഴ്ചക്ക് മോദി- ഷെരീഫ് കൂടിക്കാഴ്ചയില്‍ ധാരണയായത്. ഇന്ത്യാ- പാക് ബന്ധങ്ങളില്‍ ഏറെ നിര്‍ണ്ണായകമാണ് ഡോവല്‍-അസീസ് കൂടിക്കാഴ്ച. ഉധംപൂര്‍, ഗുര്ദസ്പൂര് ഭീകരാക്രമണവും പ്രധാന ചര്‍ച്ചാ വിഷയമാകും.
ഇരു രാജ്യങ്ങളുടേയും വിദേശകാര്യസെക്രട്ടറിമാരുടെ കൂടിക്കാഴ്ചക്ക് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ധാരണയായെങ്കി ലും
പാക് സ്ഥാനപതി ഡല്‍ഹിയില്‍ കശ്മീര്‍ വിമോചന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതില്‍ പ്രതിഷേധിച്ച് ഇന്ത്യ അത് റദ്ദാക്കിയിരുന്നു.
Discussion about this post