കോവിഡ്-19 രോഗം ബാധിച്ചു മരിച്ചവരുടെ യഥാർത്ഥ കണക്കുകൾ ഡൽഹി സർക്കാർ മറച്ചു വയ്ക്കുന്നുവെന്ന് ബിജെപി നേതാവ് കപിൽ മിശ്ര.ഡൽഹി സർക്കാർ രേഖപ്പെടുത്തിയത് 73 മരണം മാത്രമാണ്, എന്നാൽ യഥാർത്ഥത്തിൽ മരണസംഖ്യ മുന്നൂറിലധികമാണെന്നും കപിൽ മിശ്ര വെളിപ്പെടുത്തി.പ്രധാന ശ്മശാനങ്ങളായ നിഗംബോധ് ഘാട്ടിൽ 155-ൽ അധികം, പഞ്ചാബി ബാഗിൽ 72, ഐ.ടി.ഒ സെമിത്തേരിയിൽ 95-ലധികം എന്നിങ്ങനെയാണ് ഡൽഹിയിൽ നടന്ന ശവസംസ്കാരങ്ങളുടെ എണ്ണം.ഈ മൂന്ന് സി.എൻ.ജി ശ്മാശനങ്ങളിൽ മാത്രമാണ് കോവിഡ്-19 രോഗം ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കുന്നത്.എന്നാൽ, ഡൽഹി സർക്കാർ എങ്ങനെ കൂട്ടിയിട്ടും 73 മരണങ്ങൾ മാത്രമേ കാണുന്നുള്ളൂവെന്നും കപിൽ മിശ്ര ആരോപിച്ചു.
ലോകത്തെ ഒന്നടങ്കം ബാധിച്ച കോവിഡ്-19 മഹാമാരിയിൽ, ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഹോട്ട്സ്പോട്ടുകളിൽ ഒന്നാണ് തലസ്ഥാനമായ ഡൽഹി. ഔദ്യോഗിക കണക്ക് അനുസരിച്ച് മാത്രം 6,542 കോവിഡ് കേസുകളാണ് തലസ്ഥാനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Discussion about this post