കോവിഡ് ആരോപണങ്ങളിൽ അമേരിക്കയുടെ വാദമുഖങ്ങളെല്ലാം പാടെ തള്ളിക്കളഞ്ഞ് ചൈന.കോവിഡ് വൈറസ് വുഹാനിലുള്ള ലാബിൽ ചൈന നിർമ്മിച്ചതാവാമെന്നും, ലോകരാഷ്ട്രങ്ങളിൽ നിന്നും രോഗവ്യാപനത്തിന്റെ വിവരം ചൈന മനപ്പൂർവ്വം മറച്ചു പിടിച്ചുവെന്നുമുള്ളതടക്കം അമേരിക്കയുടെ നിരവധി ആരോപണങ്ങൾ നിഷേധിച്ചു കൊണ്ട് ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് രംഗത്തെത്തിയത്.
യു.എസ് സെക്രട്ടറി മൈക്ക് പോംപിയോയാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം പ്രധാനമായും ഇങ്ങനെയൊരു ആരോപണവുമായി രംഗത്തുവന്നത്.എന്നാൽ, വുഹാനിൽ ആദ്യ വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് തന്നെ അമേരിക്കയിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടിരുന്നുവെന്നും, സന്ദർഭത്തിനൊത്ത് ഉയരാൻ വാഷിംഗ്ടണ് സാധിച്ചില്ലെന്നതുമാണ് യാഥാർത്ഥ്യമെന്നാണ് ചൈനയുടെ നിലപാട്.ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ, ഏതാണ്ട് 30 പേജുള്ള ഒരു ലേഖനമായാണ് ചൈന ആരോപണങ്ങൾക്കുള്ള വിശദീകരണം രേഖപ്പെടുത്തിയിരിക്കുന്നത്.
Discussion about this post