വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി നാട്ടിലെത്തിയ രണ്ടുപേർക്ക് കോവിഡ് ലക്ഷണങ്ങൾ.ദുബായ്-കൊച്ചി വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്കാണ് രോഗബാധയുടെ ലക്ഷണങ്ങൾ കണ്ടത്.ശരീരോഷ്മാവ് ഉയർന്ന നിലയിൽ കണ്ട ഇവരെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ കൊച്ചിയിൽ ഇറങ്ങിയ എയർ ഇന്ത്യ വിമാനത്തിൽ ദുബായിൽ നിന്നുള്ള 177 യാത്രക്കാർ ഉണ്ടായിരുന്നു.തൃശ്ശൂർ, എറണാകുളം, കോട്ടയം എന്നീ മൂന്ന് ജില്ലകളിൽ നിന്നുള്ള യാത്രക്കാരാണ് ഇതിലുണ്ടായിരുന്നത്.ഇന്നലെ രാത്രി കോഴിക്കോട് വിമാനത്താവളത്തിലെത്തിയ വിമാനത്തിലെ 4 യാത്രക്കാരെയും രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.












