കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അശ്ലീലവാക്കുകള്‍ എഴുതിയ യുവാവിന്റെ പേരില്‍ കേസെടുത്തു. ബേപ്പൂര്‍ സ്വദേശിയും മൂഴിക്കലില്‍ താമസക്കാരനുമായ അസ്താബ് അന്‍വറി (26)നെതിരെയാണ് കേസെടുത്തത്. തിരുവനന്തപുരം സ്വദേശിയുടെ പരാതിയിലാണ് നടപടി.
ഡിസംബറിലാണ് വിദേശത്ത് ജോലികിട്ടിപ്പോയത്. അബുദാബിയില്‍ നിന്നാണ് അശ്ലീലവാക്കുകള്‍ പോസ്റ്റ് ചെയ്തത്. അബുദാബിയിലെ സ്വകാര്യ കമ്പനിയില്‍ എന്‍ജിനിയറാണ്.
തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തു നിന്ന് സൈബര്‍ സെല്‍ മുഖേന നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റെ മേല്‍വിലാസം കണ്ടെത്തിയത്.
തുടര്‍ന്ന് സിറ്റി പോലീസ് മേധാവി എ.വി. ജോര്‍ജിന് പരാതി കൈമാറി. ചേവായൂര്‍ എസ്.ഐ. കെ. അനില്‍കുമാറിനാണ് അന്വേഷണച്ചുമതല. യുവാവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Discussion about this post