ഡൽഹി: കൊറോണ വൈറസ് സ്വാഭാവികമായി ഉണ്ടായതല്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കൊറോണയ്ക്കിടയില്‍ ജീവിക്കാന്‍ നമ്മള് പഠിച്ചു കൊണ്ടിരിക്കുകയാണ്. ഇത് സ്വാഭാവികമായി ഉണ്ടായ വൈറസല്ല. മറിച്ച് കൃത്രിമമായി ലാബില്‍ ഉണ്ടാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു. എന്‍.ഡി. ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലോകമൊട്ടാകെ വൈറസിനെതിരെയുള്ള വാക്സിന് കണ്ടെത്താനുള്ള ശ്രമത്തിലാണ്. വാക്സിന് ഇതുവരെ ലഭ്യമല്ല. പെട്ടെന്നു തന്നെ വാക്സിന് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാക്സിന് കണ്ടുപിടിച്ചു കഴിഞ്ഞാല്‍ എല്ലാ പ്രശ്നവും അവസാനിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘മറ്റൊരു പ്രശ്നം രീതിശാസ്ത്രമാണ്. വൈറസിനെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാന്‍ ചില രീതികള്‍ ആവശ്യമാണ്. ഇത് സ്വാഭാവികമായി ഉണ്ടായതല്ല എന്നതാണ് അപ്രതീക്ഷിതമായ കാര്യം. ലബോറട്ടറിയില്‍ ഉണ്ടായ വൈറസാണ്. ലോകം ഇതിനെതിരെ സജ്ജമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യ തയ്യാറെടുപ്പുകള്‍ നടത്തിക്കഴിഞ്ഞു. ശാസ്ത്രജ്ഞര്‍ ഒരുങ്ങിക്കഴിഞ്ഞു. പ്രതിരോധ വാക്സിന് കണ്ടെത്തിയാല്‍ പിന്നെ യാതൊരു പ്രശ്നവുമുണ്ടാകില്ല’, നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
Discussion about this post