കോഴിക്കോട് : ബധിരനും മൂകനുമായ യുവാവിന്റെ ക്ഷേമ പെൻഷനിൽ നിന്നും സിപിഎം നേതാവ് പണം പിടുങ്ങുന്നതിനെതിരേ പരാതി.500 രൂപ വീതം ലോക്കൽ കമ്മിറ്റിയംഗം സ്ഥിരം കൈമടക്ക് വാങ്ങുന്നതായി കോട്ടൂളിയിലെ വി.പി മനോജാണ് ജില്ലാ കലക്ടർക്ക് പരാതി നൽകിയിരിക്കുന്നത്.സിപിഎം പാർട്ടി നേതൃത്വത്തിനും യുവാവ് പരാതി അയച്ചിട്ടുണ്ട്.
ലോക്കൽ കമ്മിറ്റി നേതാവ് പാർട്ടി അനുഭാവിയായ മനോജിനെ വീട്ടിൽ വിളിച്ചു വരുത്തിയാണ് പെൻഷൻ നൽകുന്നത്.പെൻഷൻ തുകയിൽ നിന്നും 500 രൂപ വീതം നേതാവ് എടുക്കുമെന്നാണ് ഭിന്നശേഷിക്കാരനായ യുവാവിന്റെ പരാതി.സഹകരണ ബാങ്കിൽ എത്തുന്ന പെൻഷൻ തുക, വീട്ടിൽ എത്തിക്കേണ്ടതാണ്.ഇതിനു പകരം, ഗുണഭോക്താവിന് വീട്ടിൽ വിളിച്ചു വരുത്തി വിതരണം ചെയ്യുന്നത് തെറ്റാണ്.ഇതും മനോജ് പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.
Discussion about this post