ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിന് ദൃഢതയേറുന്ന നീക്കവുമായി മ്യാന്മർ. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 22 വിഘടനവാദി നേതാക്കളെ മ്യാന്മർ ഇന്ത്യക്ക് കൈമാറി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉള്ളവരാണ് ഇവരിൽ പലരും.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് മണിപ്പൂരിലെ ഇംഫാൽ വിമാനത്താവളത്തിൽ മ്യാൻമറിന്റെ വിമാനമിറങ്ങിയത്.ആസാം സർക്കാരിന് ചിലരെ കൈമാറിയ ശേഷം, മ്യാൻമർ സുരക്ഷാ ഏജൻസികളുടെ വിമാനം ആസാം ലക്ഷ്യമാക്കി തിരിച്ചു.ഇന്ത്യ-മ്യാൻമാർ നയതന്ത്ര ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ഈ നീക്കത്തിന് പിറകിൽ പ്രവർത്തിച്ചത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ കൈകളാണ്.വിഘടനവാദികളെ വിട്ടുകിട്ടണമെന്നത് ദീർഘകാലമായുള്ള ഇന്ത്യയുടെ ആവശ്യമാണ്.
Discussion about this post