കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് പ്രമുഖ ബോളിവുഡ് സംവിധായകൻ ശേഖർ കപൂർ.
രണ്ടാം ലോകമഹായുദ്ധത്തിൽ പരാജയപ്പെട്ട് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തിയ ശേഷം സാമ്പത്തിക ഉത്തേജന നടപടികളിലൂടെ ലോകത്തിലെ വൻ വ്യവസായ ശക്തികളായി ഉയർന്നു വന്ന ജപ്പാനോടും ജർമ്മനിയോടുമാണ് ശേഖർ കപൂർ ഇന്ത്യയെ ഉപമിച്ചത്. ഈ പശ്ചാത്തലത്തിൽ ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജന നടപടികൾ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫുൾ മാർക്ക് നൽകുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
എന്നാൽ ശേഖർ കപൂറിനെ മോദി ഭക്തൻ എന്ന് വിമർശിച്ച് കവിയും ശിവസേന മുൻ എം പിയുമായ പ്രിതീഷ് നന്ദി രംഗത്ത് വന്നു. പ്രിതീഷ് നന്ദിയുടെ വിമർശനത്തിന് ചുട്ട മറുപടി നൽകിയ ശേഖർ കപൂർ നന്ദിയെ സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു.
ഡൽഹി സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ലണ്ടനിൽ നിന്ന് ചാർട്ടേർഡ് അക്കൗണ്ടിംഗും പൂർത്തിയാക്കി പ്രമുഖ അന്തരാഷ്ട്ര എണ്ണ കമ്പനിയുടെ കോർപ്പറേറ്റ് സ്റ്റ്രാറ്റജിസ്റ്റ് ആയി സേവനവുമനുഷ്ഠിച്ച് ശേഷമാണ് താൻ സിനിമാ മേഖലയിലേക്ക് വന്നത് എന്നായിരുന്നു പ്രിതീഷ് നന്ദിയുടെ വിമർശനത്തിന് മറുപടിയായി ശേഖർ കപൂർ ട്വീറ്റ് ചെയ്തത്. സാമ്പത്തിക ശാസ്ത്രത്തിൽ തന്നോട് സംവാദത്തിന് തയ്യാറുണ്ടോ എന്നും ശേഖർ കപൂർ വെല്ലുവിളിച്ചു.
After graduating in Economics at Delhi University. Development economics was my favourite subject, I then qualified as a Chartered Accountant in London. After which I was a Corporate Strategist for a major International Oil company. Then I turned to films.
Lets debate economics?— Shekhar Kapur (@shekharkapur) May 14, 2020
Discussion about this post