ഹൈദരാബാദ്: ബിഹാറിൽ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന മലയാളി കുടുംബം തെലങ്കാനയിൽ അപകടത്തിൽ പെട്ടു. ഒന്നര വയസ്സുകാരി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. കോഴിക്കോട് ചെമ്പുകടവ് സ്വദേശി അനീഷ്, മകൾ അനാലിയ, ഡ്രൈവർ മംഗലൂരു സ്വദേശി സ്റ്റാലി എന്നിവരാണ് മരിച്ചത്. അനീഷിന്റെ ഭാര്യയെയും മൂത്ത കുട്ടിയെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബിഹാറിൽ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന ഇവർ സഞ്ചരിച്ച കാർ നിസാമാബാദിൽ വെച്ച് ട്രക്കിന് പുറകിൽ ഇടിച്ചാണ് അപകടമുണ്ടായത്. ബിഹാർ വാസ്‌ലിഗഞ്ച് സെന്റ് തെരേസാസ് സ്കൂളിലെ അധ്യാപകനായിരുന്നു അനീഷ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന.











