ഡൽഹി: ആയുധ ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ. പ്രതിരോധ സാമഗ്രികളുടെ നിർമ്മാണത്തിൽ സ്വയം പര്യാപ്തത കൈവരിക്കും. ആഭ്യന്തര വിപണിയിൽ നിന്ന് ആയുധം വാങ്ങാൻ പ്രത്യേക ബജറ്റ് വിഹിതം ഏർപ്പെടുത്തും. ഇത് പ്രതിരോധച്ചിലവിൽ കുറവ് വരുത്തുമെന്നും ധനമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഘടനാപരമായ മാറ്റം കൊണ്ടുവരുമെന്ന് ധനമന്ത്രി പറഞ്ഞു.. സ്വയംപര്യാപ്തമായ ഒരു രാജ്യം സൃഷ്ടിക്കുകയാണ് ലക്ഷ്യം. കടുത്ത മല്‍സരത്തിനായി എല്ലാവരും തയാറെടുക്കണം. എട്ട് മേഖലകളിലെ പരിഷ്കരണങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നതെന്നും അവര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് വിശദീകരിക്കുകയായിരുന്നു ധനമന്ത്രി.
കല്‍ക്കരി ഘനനം, ധാതുക്കള്‍, പ്രതിരോധ ഉല്പന്ന നിര്‍മ്മാണം, വിമാനത്താവളങ്ങളും വ്യോമയാന മേഖലയും, കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുത വിതരണം, ബഹിരാകാശം, ആണവമേഖല എന്നിവയിലാണ് ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടു വരികയെന്നും നിര്‍മ്മല സീതാരാമന് വ്യക്തമാക്കി.
Discussion about this post