ജയ്‌പൂർ : ജയ്പൂരിൽ ആരോഗ്യപ്രവർത്തകരെ സഹായിക്കുന്നതിനായി ഇനി മുതൽ റോബോട്ടുകളും.നഗരത്തിലെ സവായ് മാൻസിംഗ് ഹോസ്പിറ്റലാണ് റോബോട്ടുകളെ പരീക്ഷണാർത്ഥം രംഗത്തിറക്കിയിരിക്കുന്നത്.ആളുകളിൽ തെർമൽ സ്ക്രീനിംഗ് നടത്താൻ കെൽപ്പുള്ള ഈ റോബോട്ടുകൾ ഇനി മുതൽ കോവിഡ് -19 ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് കൂട്ടായി ഉണ്ടാവും.സ്‌പൈൻ ടെക്നോളജി ഉപയോഗിച്ച് ലോകത്തിൽ നിർമിക്കുന്ന ആദ്യത്തെ റോബോട്ടുകളായിരിക്കും ഇവ.
ഈ റോബോട്ടുകൾ 95 ശതമാനവും ഇന്ത്യൻ നിർമ്മിതമാണെന്നത് ഇതിന്റെ പ്രത്യേകതയാണ്.തെർമൽ സ്കാനിംഗ് നടത്തുക മാത്രമല്ല ഈ റോബോട്ടുകളുടെ ധർമം ഒരാൾ മാസ്ക് ധരിച്ചിട്ടുണ്ടോയെന്നും ഇവ കൃത്യമായി പരിശോധിക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ചു സംസ്ഥാനത്ത് ആകെ സ്ഥിരീകരിച്ചത് 4, 534 കൊറോണ കേസുകളാണ്.രോഗം ബാധിച്ചു 125 പേർ മരിക്കുകയും ചെയ്തു.
Discussion about this post