ജമ്മുകശ്മീരിൽ ഭീകരരുമായി രാവിലെ മുതൽ നടക്കുന്ന ഏറ്റുമുട്ടലിൽ, രണ്ടാമത്തെ ഭീകരനെയും സൈന്യം വധിച്ചു. പോരാട്ടത്തിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു. ജമ്മുകശ്മീരിലെ ദോഡ ജില്ലയിലാണ് വെടിവെപ്പുണ്ടായത്.
ഈ പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന അറിയിപ്പിനെ തുടർന്ന് രാഷ്ട്രീയ റൈഫിൾസ്, സിആർപിഎഫ്, ദോഡ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഭീകരരെ കണ്ടെത്തിയത്.തുടർന്നുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിൽ, ഒരു ഭീകരനെ സൈന്യം രാവിലെതന്നെ വധിച്ചിരുന്നു.പ്രത്യേക അവകാശം എടുത്തു കളഞ്ഞതോടെ പ്രകോപിതരായ തീവ്രവാദികൾക്കെതിരെയുള്ള വേട്ട, ജമ്മുകശ്മീരിലെ സുരക്ഷാസേനകൾ ഊർജ്ജിതമാക്കുകയാണ്.
Discussion about this post