കാഠ്മണ്ഡു : ലോക്ടൗണിൽ പ്രകൃതിയുടെ താണിവ വീണ്ടെടുക്കപെടുന്നതിന് മറ്റൊരു തെളിവു കൂടി.ഒരുപാട് വർഷങ്ങൾക്ക് ശേഷം നേപ്പാളിലെ കാഠ്മണ്ഡുവിൽ നിന്നും എവറസ്റ്റ് കൊടുമുടി ദൃശ്യമായി.അഭുഷാൻ ഗൗതം ട്വിറ്ററിൽ പങ്കുവെച്ച ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിലെല്ലാം ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്.
ലോകം മുഴുവനും ഇപ്പോൾ നിശ്ചലമായിരിക്കുകയാണെങ്കിലും പ്രകൃതിക്ക് അത് വളരെ വലിയ ആശ്വാസം നൽകുന്നുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.വാഹനങ്ങളിൽ നിന്നും പുറത്തു വരുന്ന പുകയുടെ അളവ് ലോക്ക്ഡൗണിനെ തുടർന്ന് കുറഞ്ഞതോടെ വടക്കൻ ഇന്ത്യയിലുള്ള സംസ്ഥാനങ്ങളിലെ അന്തരീക്ഷ മലിനീകരണവും കാര്യമായി കുറഞ്ഞിട്ടുണ്ട്.അതുകൊണ്ട് തന്നെയാണ് 200 കിലോമീറ്റർ അകലെ നിന്നും എവറെസ്റ്റ് ദൃശ്യമായതും.ചണ്ഡീഗറിൽ നിന്നും ഹിമാലയം ദൃശ്യമായതും, സിലിഗുരിയിൽ നിന്നും കാഞ്ചൻജംഗ ദൃശ്യമായതുമെല്ലാം മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.ഒരുപാട് വർഷങ്ങൾക്ക് ശേഷം പ്രകൃതി അതിന്റെ എല്ലാ മനോഹാരിതയോടും കൂടി മടങ്ങി വരികയാണ് എന്നതാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം, ബീഹാറിലെ ഒരു ഗ്രാമത്തിൽ നിന്നും എവറസ്റ്റ് ദൃശ്യമായിരുന്നു.
Discussion about this post