പൊന്നാനി : കഞ്ചാവിന് പകരം കമ്മ്യൂണിസ്റ്റ് പച്ച ഉണക്കി നൽകി പണം വാങ്ങി വഞ്ചിച്ചതിനെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ ഒന്നാം പ്രതി പിടിയിൽ. എടപ്പാൾ സ്വദേശിയായ കിരൺ (18) ആണ് അറസ്റ്റിലായത്. പൊന്നാനി സ്വദേശിയായ അമൽ ബഷീറിനെ ആണ് കഴിഞ്ഞ ഒമ്പതാം തീയതി സുഹൃത്തായ കിരണിന്റെ നേതൃത്വത്തിൽ ക്രിമിനൽ സംഘം തട്ടിക്കൊണ്ടു പോയത്.
കഞ്ചാവ് നൽകാമെന്ന് പറഞ്ഞ് അമൽ ബഷീർ കിരണിൽ നിന്നും 45,000 രൂപ വാങ്ങിയ ശേഷം കമ്മ്യൂണിസ്റ്റ് പച്ച ഉണക്കി നൽകുകയായിരുന്നു.വഞ്ചിക്കപ്പെട്ടതറിഞ്ഞ കിരൺ അമലിനെ വീട്ടിൽ നിന്നും നയത്തിൽ വിളിച്ചിറക്കിയ ശേഷം സുഹൃത്തുക്കളുടെ സഹായത്തോടെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ഇവർ നഷ്ടപരിഹാരമായി നാലര ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.പൊന്നാനി സി.ഐ മഞ്ജുലാലിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് ഒന്നാം പ്രതിയായ കിരണിനെ അറസ്റ്റ് ചെയ്തത്
Discussion about this post