വാഷിംഗ്ടൺ : കോവിഡ്-19 മഹാമാരിയിൽ ലോകമൊട്ടാകെ രോഗബാധിതരായവരുടെ എണ്ണം 49 ലക്ഷത്തിലേക്കടുക്കുന്നു.ഇതുവരെ കിട്ടിയ കണക്കനുസരിച്ച് രോഗികളുടെ എണ്ണം 48,90,680 ആണ്.നിലവിൽ നിരവധി രാജ്യങ്ങളിലായി 3,20,125 പേർ മരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.
ഏറ്റവുമധികം രോഗികളും മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്.15 ലക്ഷത്തിലധികം പേർക്ക് അമേരിക്കയിൽ രോഗം ബാധിച്ചിരിക്കുന്നത്.യു.എസിൽ 91,981 പേർ മഹാമാരി മൂലം മരിച്ചിട്ടുണ്ട്.ഇന്നലെ മാത്രം അമേരിക്കയിൽ 998 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.രണ്ടാം സ്ഥാനത്ത് നിൽക്കുന്ന റഷ്യയിൽ, 2,90,678 കോവിഡ്-19 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 8,926 പേർക്കാണ്.എന്നാൽ, റഷ്യയിൽ 2,631 പേർ മാത്രമാണ് മരണമടഞ്ഞിട്ടുള്ളത്.മറ്റു രാജ്യങ്ങളുമായി രോഗബാധിതരുടെ എണ്ണം വച്ച് താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ്.
Discussion about this post