റിയാദ്: വിദേശത്ത് കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന വന്ദേ ഭാരത് മിഷന് രണ്ടാം ഘട്ടത്തില്‍ ഈയാഴ്ച സൗദിയില്‍ നിന്ന് ആറ് വിമാന സര്‍വ്വീസുകള്‍. ആദ്യ സര്‍വീസ് കോഴിക്കോടേക്കാണ്.
145ഓളം യാത്രക്കാരുമായി ചൊവ്വാഴ്ച ഉച്ചക്ക് 12.45ന് റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടും. രാത്രി എട്ടോടെ വിമാനം കരിപ്പൂരിലെത്തും. ഇതേ ദിവസം തന്നെ ദമ്മാമില്‍ നിന്നും കൊച്ചിയിലേക്കും സര്‍വീസുണ്ട്. ബുധനാഴ്ച റിയാദില്‍ നിന്ന് കണ്ണൂരിലേക്കാണ് രണ്ടാമത്തെ വിമാനം. അതിലും 145ഓളം യാത്രക്കാരെയാണ് കൊണ്ടുപോവുക.
റിയാദില്‍ നിന്ന് പുറപ്പെടുന്ന രണ്ട് വിമാനങ്ങളിലേക്കുമുള്ള ടിക്കറ്റുകള്‍ എംബസി നല്കിയ ലിസ്റ്റ് പ്രകാരം ശനി, ഞായര്‍ ദിവസങ്ങളില്‍ വിതരണം ചെയ്തുകഴിഞ്ഞതായി എയര്‍ ഇന്ത്യ വ്യക്തമാക്കി.
ബുധനാഴ്ച ഉച്ചക്ക് 12.45ന് പുറപ്പെട്ട് രാത്രി എട്ടിന് കണ്ണൂര്‍ വിമാനം നാട്ടിലെത്തും. അന്ന് തന്നെ ദമ്മാമില്‍ നിന്ന് ബംഗളുരു വഴി ഹൈദരാബാദിലേക്കും ജിദ്ദയില്‍ നിന്ന് വിജയവാഡ വഴി ഹൈദരാബാദിലേക്കും സര്‍വീസുണ്ട്. ഈയാഴ്ചയിലെ അവസാന വിമാനം ശനിയാഴ്ച റിയാദില്‍ നിന്ന് ഹൈദരാബാദ് വഴി വിജയവാഡയിലേക്കാണ്.
Discussion about this post