കൊല്ലം: കൊവിഡ് രോഗബാധ മറച്ചുവെച്ച് മൂന്ന് പേർ അബുദാബിയിൽ നിന്നും കൊല്ലത്തെത്തി. ഇവരുടെ ഒപ്പം യാത്ര ചെയ്തവരുടെ സാമ്പിളുകൾ പരിശോധിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. മൂന്ന് പേര്‍ക്കൊപ്പം വിമാനത്തിലും വിമാനത്താവളത്തില്‍ നിന്ന് ബസില്‍ കൊല്ലത്തേക്കും യാത്ര ചെയ്തവര്‍ക്കാണ് കോവിഡ് പരിശോധന നടത്തുക.
രോഗബാധിതരെന്ന് കണ്ടെത്തിയിരിക്കുന്നവർക്ക് അബുദാബിയിൽ വെച്ച് തന്നെ രോഗമുണ്ടായിരുന്നു. രോഗവിവരം മറച്ചുവെച്ചുകൊണ്ടാണ് അവര്‍ വിമാനത്തില്‍ കയറിയത്. കെ.എസ്.ആര്‍.ടി.സി ബസില്‍ വരുന്ന സമയത്ത് രോഗമുണ്ടെന്ന വിവരം ഇവര്‍ പരസ്പരം സംസാരിക്കുന്നത് സഹയാത്രികന്‍ കേൾക്കുകയും അദ്ദേഹം പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
45 പേരാണ് അബുദാബിയിൽ നിന്നും കൊല്ലത്ത് വന്നത്. ഇതിൽ 40 പേര്‍ കൊട്ടാരക്കരയിലെ നിരീക്ഷണ കേന്ദ്രത്തിലാണുള്ളത്. ഗര്‍ഭിണികളായ കുറച്ച് പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. ഇവരുടെയെല്ലാം സാമ്പിളുകള്‍ പരിശോധിക്കാനാണ് തീരുമാനം.
ഈ സാഹചര്യത്തിൽ ഒപ്പമുണ്ടായിരുന്നവർക്കും രോഗം പകര്‍ന്നിട്ടുണ്ടാകാമെന്നാണ് ആരോഗ്യവകുപ്പ് സംശയിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് സാമ്പിളുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്നും നാളെയുമായി സാമ്പിളുകകള്‍ ശേഖരിക്കാനാണ് തീരുമാനം. രോഗം മറച്ചുവെച്ച് യാത്ര ചെയ്തവർക്കെതിരെ നടപടി ഉണ്ടാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
Discussion about this post