ഡൽഹി: കുടിയേറ്റ തൊഴിലാളികളെ നാടുകളിലെത്തിക്കാൻ പ്രിയങ്കാ ഗാന്ധി വദ്ര വാഗ്ദാനം ചെയ്ത ആയിരം ബസ്സുകളുടെ പട്ടികയിൽ കൂടുതലും ഓട്ടോറിക്ഷകളുടെയും ബൈക്കുകളുടെയും വിവരങ്ങൾ. വാഹനങ്ങളുടെ രജിസ്റ്റർ നമ്പർ പരിശോധിച്ചപ്പോഴാണ് കോൺഗ്രസ്സിന്റെ രാഷ്ട്രീയ മുതലെടുപ്പിനുള്ള തന്ത്രം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊളിച്ചടുക്കിയത്.
കോൺഗ്രസ്സിന് കുടിയേറ്റ തൊഴിലാളികളോട് യാതൊരു മമതയുമില്ലെന്നാണ് ഈ നാടകത്തിൽ നിന്നും വ്യക്തമാകുന്നതെന്ന് ഉത്തർ പ്രദേശ് മന്ത്രി സിദ്ധാർത്ഥ് നാഥ് സിംഗ് പറഞ്ഞു. മെയ് 16ന് കുടിയേറ്റ തൊഴിലാളികളെ നാടുകളിൽ എത്തിക്കാൻ പ്രിയങ്ക ഗാന്ധി മുന്നോട്ട് വെച്ച പദ്ധതി യോഗി ആദിത്യനാഥ് സ്വീകരിക്കുകയായിരുന്നു.
500 ബസ്സുകൾ ഗാസിയാബാദിലേക്കും 500 ബസ്സുകൾ നോയിഡയിലേക്കും അയയ്ക്കാൻ ഉത്തർ പ്രദേശ് സർക്കാർ പ്രിയങ്കാ ഗാന്ധി വദ്രക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ വാഹനങ്ങളുടെ വിവരങ്ങൾ പരിശോധിക്കാൻ തുടങ്ങിയതോടെയാണ് കോൺഗ്രസ്സിന്റെ നാടക്കം പൊളിഞ്ഞത്. ഉത്തർ പ്രദേശ് സർക്കാർ വാഗ്ദാനം സ്വീകരിക്കില്ലെന്നും അങ്ങനെ വന്നാൽ അത് വെച്ച് മുതലെടുപ്പ് നടത്താം എന്നും കരുതിയാവാം കോൺഗ്രസ്സ് ബസ്സുകൾ ഏർപ്പെടുത്താമെന്ന് അറിയിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. എന്നാൽ കൊൺഗ്രസ്സിനെ അമ്പരപ്പിച്ചു കൊണ്ട് ഉത്തർ പ്രദേശ് സർക്കാർ വാഗ്ദാനം സ്വീകരിക്കാൻ തയ്യാറായതോടെ നാടകം പൊളിയുകയായിരുന്നു.
Discussion about this post