മുംബൈ : മുംബൈ പോലീസിൽ കോവിഡ് വ്യാപനം വർധിക്കുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 55 പോലീസ് ഉദ്യോഗസ്ഥർക്ക് കൊറോണ സ്ഥിരീകരിച്ചു.സംസ്ഥാനത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത് 1328 പോലീസ് ഉദ്യോഗസ്ഥർക്കാണ്.ഐപിഎസ് ഉദ്യോഗസ്ഥർ മുതൽ കോൺസ്റ്റബിൾമാർ വരെ രോഗം ബാധിച്ചവരിൽ ഉൾപ്പെടുന്നു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് -19 റിപ്പോർട്ട് ചെയ്‌ത സംസ്ഥാനമായിരുന്നു മഹാരാഷ്ട്ര.സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 35,058 ആണ്.രണ്ട് ദിവസം കൊണ്ട് അയ്യായിരത്തോളം കോവിഡ് കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു.കഴിഞ്ഞ ദിവസം 2005 പേർക്കാണ് മഹാരാഷ്ട്രയിൽ കൊറോണ സ്ഥിരീകരിച്ചത്.രാജ്യത്തെ കോവിഡ് ബാധിതരിൽ 43 ശതമാനം രോഗികളും മഹാരാഷ്ട്രയിലാണുള്ളത്.അതേസമയം, സിഐഎസ്എഫ്, സിആർപിഎഫ് എന്നിവയുടെ 5 കമ്പനി കേന്ദ്രസേനയെ മഹാരാഷ്ട്രയിൽ വിന്യസിച്ചിട്ടുണ്ട്.
Discussion about this post