ജൂബ : സൗത്ത് സുഡാന്റെ വൈസ് പ്രസിഡന്റായ റീക് മാച്ചറിന് കൊറോണ സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യയും പ്രതിരോധ മന്ത്രിയുമായ ആഞ്ചലീന ടെനി, ഇവരുടെ അംഗരക്ഷകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നിയോഗിച്ച സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിലെ അംഗത്തിന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മേയ് 13നാണ് വൈസ് പ്രസിഡന്റിനെ പരിശോധനയ്ക്ക് വിധേയനാക്കിയത്.
കഴിഞ്ഞ ആഴ്ചവരെ വൈസ് പ്രസിഡന്റും ടാസ്ക് ഫോഴ്സിലെ അംഗമായിരുന്നു. ഇതോടെ ടാസ്ക് ഫോഴ്സില്‍ ഉള്ള എല്ലാവരെയും പരിശോധന നടത്തി ഫലത്തിനായി കാത്തിരിക്കുകയാണ്. കൊറോണ വൈറസ് ബാധ കണ്ടെത്തിയെങ്കിലും പ്രസിഡന്റിന് യാതൊരുവിധ രോഗലക്ഷണങ്ങളും ഇല്ല. വൈസ് പ്രസിഡന്റും ഭാര്യയും വീട്ടില്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.
അതേസമയം ഇതേവരെ 290 പേര്‍ക്കാണ് സൗത്ത് സുഡാനില്‍ കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ നാല് പേര് മരിച്ചതായി ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആഫ്രിക്കയില്‍ ഏറ്റവും ദുര്‍ബലമായ ആരോഗ്യ മേഖലയുള്ള സൗത്ത് സുഡാനില്‍ ഇതേവരെ കൊറോണ ബാധ സ്ഥിരീകരിച്ച ആര്‍ക്കും രോഗം ഭേദമായിട്ടില്ല.
Discussion about this post