ഡല്‍ഹി: വ്യാപം അഴിമതിക്കേസില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നമ്രത ദാമോറിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തിയ മുതിര്‍ന്ന ഡോക്ടറെ സിബിഐ ചോദ്യം ചെയ്യും. നമ്രതയെ ആദ്യം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോ. ബി.ബി. പുരോഹിതിനെ ചോദ്യം ചെയ്യുമെന്ന വിവരം സിബിഐ വൃത്തങ്ങള്‍ തന്നെയാണ് പുറത്തുവിട്ടത്.
ശ്വാസം മുട്ടിയാണു യുവതി മരിച്ചതെന്നാണു പുരോഹിത് ആദ്യം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത്. എന്നാല്‍, പിന്നീട് രണ്ടാമത് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഭോപ്പാല്‍ മെഡിക്കോ ലീഗല്‍ ഇസ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡി.എസ്. ബാര്‍കര്‍ മരണം ആത്മഹത്യയാണെന്നായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ബാര്കറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നമ്രതയുടെ മരണം ആത്മഹത്യയാണെന്നു സ്ഥിരീകരിച്ച് പോലീസ് കേസ് അവസാനിപ്പിച്ചത്.
ഉജ്ജെയ്നിലെ ബെരുപുര റെയില്‍വേ ക്രോസിലാണു വ്യാപം അഴിമതിയിലൂടെ എം.ബി.ബി.എസ് പ്രവേശനം നേടിയ നമ്രതയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
Discussion about this post