കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് ചെയർമാനാകും.മെയ് 22ന് നടക്കുന്ന എക്സിക്യൂട്ടീവ് ബോർഡ് മീറ്റിംഗിൽ ഇദ്ദേഹത്തെ തെരഞ്ഞെടുക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്.
എക്സിക്യൂട്ടീവ് ബോർഡ് ചെയർമാൻ എന്നത് മുഴുവൻ സമയ സ്ഥാനമല്ലെങ്കിലും വർഷത്തിൽ രണ്ട് തവണ നടക്കുന്ന ബോർഡ് മീറ്റിംഗിൽ അദ്ധ്യക്ഷത വഹിക്കുകയെന്ന പ്രധാനപ്പെട്ട ചുമതല എക്സിക്യൂട്ടീവ് ബോർഡ് ചെയർമാനുണ്ടായിരിക്കും.മുൻ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയും ഇതേസ്ഥാനത്ത് ഇരുന്നിട്ടുണ്ട്.മെയ് മാസം മുതൽ ആരംഭിക്കുന്ന ബോർഡിന്റെ കാലാവധി മൂന്നു വർഷം നീണ്ടു നിൽക്കും.ഈ സ്ഥാനത്തേക്ക് ഇന്ത്യൻ പ്രതിനിധിയെ തെരഞ്ഞെടുക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഏഷ്യൻ ഗ്രൂപ്പ് ഐകകണ്ഠേനയാണ് പ്രസ്താവിച്ചത്
Discussion about this post