ന്യൂഡൽഹി: രാജ്യത്തെ 6 നഗരങ്ങളെ ഫൈവ്സ്റ്റാർ മാലിന്യരഹിത നഗരങ്ങളായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ.ഛത്തീസ്ഗണ്ഡിലെ അംബികാപൂർ, മധ്യപ്രദേശിലെ ഇൻഡോർ, ഗുജറാത്തിലെ രാജ്‌ക്കോട്ട്,സൂറത്ത്, കർണാടകയിലെ മൈസൂർ, മഹാരാഷ്ട്രയുടെ നവി മുംബൈ എന്നീ നഗരങ്ങൾക്കാണ് ഫൈവ് സ്റ്റാർ മാലിന്യരഹിതനഗരമെന്ന പദവികിട്ടിയത്.കേരളത്തിലെ നഗരങ്ങൾക്ക് നിർഭാഗ്യവശാൽ പട്ടികയിൽ ഇടം പിടിക്കാൻ കഴിഞ്ഞിട്ടില്ല.
സ്വഛ്‌ഭാരത് പദ്ധതി കോവിഡിനെതിരെ പോരാടാൻ കൂടുതൽ ശക്തി തരുന്നുണ്ടെന്ന് പറഞ്ഞുകൊണ്ട് കേന്ദ്ര മന്ത്രി ഹർദീപ്സിങ് പുരി ഫൈവ്സ്റ്റാർ മാലിന്യരഹിത നഗരങ്ങളുടെ പ്രഖ്യാപനം നടത്തിയത്.മാലിന്യരഹിത നഗരങ്ങൾക്കായി 141 നഗരങ്ങളെയാണ് പരിഗണിച്ചത്.ഇതിൽ 6 നഗരങ്ങൾക്ക് ഫൈവ് സ്റ്റാറും 65 നഗരങ്ങൾക്ക് ത്രീ സ്റ്റാറും 70 നഗരങ്ങൾക്ക് വൺ സ്റ്റാറും ലഭിച്ചു.ആന്ധ്രാപ്രദേശിലെ തിരുപ്പതി, വിജയവാഡ എന്നീ നഗരങ്ങൾക്കും ഗുജറാത്തിലെ അഹമ്മദാബാദിനുമെല്ലാം ത്രീസ്റ്റാറും ഹരിയാനയിലെ ഗ്വാളിയാർ, ഗുജറാത്തിലെ വഡോദര എന്നീ നഗരങ്ങൾക്ക് വൺ സ്റ്റാറുമാണ് നൽകിയിട്ടുള്ളത്.













Discussion about this post