ഡൽഹി: കുടിയേറ്റ തൊഴിലാളികൾക്കായി ആയിരം ബസ്സുകൾ വാഗ്ദാനം ചെയ്ത കോൺഗ്രസ്സിന്റെ കാപട്യം പൊളിച്ചടുക്കി ഉത്തർ പ്രദേശ് സർക്കാർ. ബസ്സുകളുടെ വിവരങ്ങളടങ്ങിയ പട്ടികയിൽ ഓട്ടോ റിക്ഷകളും ബൈക്കുകളും കടന്നു കൂടിയത് വിവാദമായതിന് പിന്നാലെ ലിസ്റ്റിലെ 365 ബസ്സുകളും റോഡിലിറക്കാൻ പറ്റാത്തവയാണെന്ന് സർക്കാർ വ്യക്തമാക്കി.
വിശദ പരിശോധന നടത്തിയാണ് ബസ്സുകളുടെ പരിതാപകരമായ സ്ഥിതി പൂർണ്ണമായും ബോദ്ധ്യപ്പെട്ടതെന്ന് ഉത്തർ പ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശർമ്മ വ്യക്തമാക്കി. ബസ്സുകളിൽ മിക്കവയും രാജസ്ഥാൻ സർക്കാരിന്റേതാണെന്നും ഇവയിൽ 297 എണ്ണത്തിനും ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. 68 ബസ്സുകൾക്ക് യാതൊരുവിധ രേഖകളും ഇല്ല. 98 എണ്ണവും മുച്ചക്ര വാഹനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ബസ്സുകളുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ ഉത്തർ പ്രദേശ് കോൺഗ്രസ്സ് അദ്ധ്യക്ഷൻ അജയ് കുമാർ ലല്ലു അറസ്റ്റിലായി. ബസ്സുകൾ സംസ്ഥാനത്ത് പ്രവേശിക്കാൻ കാലതാമസം വരുന്നത് സർക്കാരിന്റെ കുറ്റമാണെന്ന് ആരോപിച്ച് ധർണ നടത്തിയതിനാണ് ലല്ലു അറസ്റ്റിലായത്. ധർണ ലോക്ക് ഡൗൺ മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.
Discussion about this post