മധ്യപ്രദേശിൽ വ്യാപകമായ വെട്ടുകിളി ആക്രമണം.സംസ്ഥാനത്തിന്റെ പടിഞ്ഞാറുള്ള 15 ജില്ലകളിലാണ് ബുധനാഴ്ച മുതൽ വ്യാപകമായ വെട്ടുക്കിളികളുടെ സാന്നിധ്യം കണ്ടെത്തിയത്.ഉജ്ജയിൻ ജില്ലയിലെ പാൻബിഹാർ മേഖലയിലെ വൃക്ഷലതാദികൾ ഇവയെ കൊണ്ട് മൂടിയിരിക്കുകയാണ്.ദശലക്ഷക്കണക്കിന് വെട്ടുകിളികൾ ആണ് മരത്തിലും കുറ്റിച്ചെടികളും പതിയിരിക്കുന്ന നിലയിൽ കർഷകർ കണ്ടെത്തിയത്. രാജസ്ഥാനിൽ നിന്നാണ് ഇവ മധ്യപ്രദേശിൽ എത്തിയതെന്ന് കർഷകർ അനുമാനിക്കുന്നു.
വെട്ടുകിളികൾ സംസ്ഥാനത്തിലെ കർഷകർക്ക് വൻ ഭീഷണിയായിരിക്കുകയാണ്. ഉജ്ജയിൻ, മാന്ദ്സൗർ, നീമുച്ച്, അഗർ-മൽവ എന്നീ ജില്ലകളിൽ ഇവയുടെ ശല്യം അതിരൂക്ഷമാണ്.കോവിഡ് മഹാമാരി സാധാരണ ജനങ്ങളുടെ സാമ്പത്തിക സ്ഥിതി പരിതാപകരം ആക്കിയിരിക്കുന്നു ഈ അവസ്ഥയിൽ കൃഷിയിടങ്ങളിലേക്ക് ഇവ കൂട്ടമായി പടരാതെ നോക്കുകയാണ് കാർഷിക വകുപ്പ്. ഫയർഫോഴ്സിന്റെ സഹായത്തോടെ കാർഷിക വകുപ്പ് ഉദ്യോഗസ്ഥർ കൃഷിയിടങ്ങളിൽ വെട്ടുകിളികളെ തുരത്താനുള്ള മരുന്നടിച്ചു കൊണ്ടിരിക്കുകയാണ്.
Discussion about this post