കേരളത്തിലെ കോവിഡ്-19 ഡാറ്റ കൈകാര്യം ചെയ്യുന്നതിൽ നിന്നും സ്പ്രിംഗ്ലറിനെ കേരള സർക്കാർ ഒഴിവാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തിലെ കോവിഡ്-19 രോഗികളുടെ ഡാറ്റാബേസ് ശേഖരിക്കാനോ വിവര വിശകലനത്തിനോ ഇനി മുതൽ സ്പ്രിംഗ്ലറിന് അവകാശമുണ്ടായിരിക്കില്ല.
ഇതുവരെ ശേഖരിച്ച ഡാറ്റ മുഴുവൻ സ്പ്രിംഗ്ലർ നശിപ്പിക്കണമെന്നും, സ്പ്രിംഗ്ലറുമായി ശേഷിക്കുന്നത് സോഫ്റ്റ്‌വെയർ അപ്ഡേഷൻ കരാർ മാത്രമാണെന്നും സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.കോവിഡ് ഡാറ്റാബേസ് കൈകാര്യം ചെയ്യുന്നത് ഇനി മുതൽ സി-ഡിറ്റ് നടത്തുമെന്നാണ് സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്.
Discussion about this post