സംസ്ഥാനത്തെ കോവിഡ് 19 പ്രതിരോധങ്ങളുടെ പുരോഗതി വിലയിരുത്താൻ സർവകക്ഷി യോഗം വിളിച്ച് സംസ്ഥാന സർക്കാർ.എംപിമാരുടെയും എംഎൽഎമാരുടെയും സർവ്വകക്ഷിയോഗം ബുധനാഴ്ച, രാവിലെ 11 മണിക്കാണ് വിളിച്ചുകൂട്ടാൻ തീരുമാനിച്ചിരിക്കുന്നത്.കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ വീഡിയോ കോൺഫറൻസ് വഴി ആയിരിക്കും യോഗം നടക്കുകയെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
ദിവസം തോറും വിദേശത്തു നിന്നും മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നും നിരവധി മലയാളികളാണ് എത്തിക്കൊണ്ടിരിക്കുന്നത്.ഇനിയുള്ള ദിവസങ്ങളിൽ രോഗികളുടെ എണ്ണം വർദ്ധിക്കാൻ വലിയ സാധ്യതയാണുള്ളത്.ഈ സാഹചര്യത്തിൽ അനന്തര നടപടികൾ ചർച്ച ചെയ്യാനാണ് കോവിഡ് പ്രതിരോധ പ്രവർത്തകരും മറ്റു പ്രമുഖരും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പങ്കുചേരുന്നത്.
Discussion about this post