ഇന്ത്യയിൽ നിലവിൽ വന്ന പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യാ വിരുദ്ധ പരാമർശം നടത്തിയ യു എൻ ഉദ്യോഗസ്ഥനതിരെ നിയമനടപടിക്കൊരുങ്ങി സുബ്രമണ്യൻ സ്വാമി എം പി. തന്റെ തീരുമാനത്തിന് ബിജെപി പിന്തുണ അറിയിച്ചതായി സുബ്രമണ്യൻ സ്വാമി അറിയിച്ചു.
I am honoured & encouraged to receive from the BJP National President J.P. Nadda and office bearers their best wishes for success on my endeavour to prosecute for defamation the United Nations Under Secretary General Mr. Adama Dieng. I am also thankful to the MEA for facilitation
— Subramanian Swamy (@Swamy39) May 22, 2020
2019 ഡിസംബറിൽ ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്ന ശേഷം ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷ പ്രസംഗങ്ങളും വിവേചനവും വർദ്ധിച്ചതായി യു എൻ പ്രത്യേക ഉപദേഷ്ടാവ് ആദമ ഡീംഗ് ആരോപിച്ചിരുന്നു. സുബ്രമണ്യൻ സ്വാമിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന പരാമർശവും ഡീംഗ് നടത്തിയിരുന്നു. ഇന്ത്യൻ ഭരണഘടന പ്രകാരം മുസ്ലീങ്ങൾ ഹിന്ദുക്കൾക്ക് തുല്യരല്ലെന്ന് സുബ്രമണ്യൻ സ്വാമി പറഞ്ഞതായി ഒരു പാകിസ്ഥാൻ ചാനൽ റിപ്പോർട്ടിനെ ഉദ്ധരിച്ച് ഡീംഗ് ആരോപിച്ചിരുന്നു. ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ നടത്തുന്ന ഇത്തരം വസ്തുതാ വിരുദ്ധമായ പരാമർശങ്ങൾ ലോകത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അതു കൊണ്ട് ഇവയ്ക്കെതിരെ താൻ നിയമപരമായി നീങ്ങുകയാണെന്നും സ്വാമി ട്വീറ്റ് ചെയ്തു.
My letter to FS MEA stating that I intend to prosecute for defamation the UN Under Secretary General Mr. Adama Dien for relying on a Pakistani owned TV's cut and paste interview, to allege that I said Muslims don't have equal rights with Hindus in India.
— Subramanian Swamy (@Swamy39) May 21, 2020
തന്റെ നിയമപരമായ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ച ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നഡ്ഡക്കും വിദേശകാര്യ മന്ത്രാലയത്തിനും നന്ദി അറിയിക്കുന്നതായും സുബ്രമണ്യൻ സ്വാമി എം പി വ്യക്തമാക്കി
Discussion about this post