മഹാരാഷ്ട്രയിൽ സന്യാസിയുടെ കൊലപാതകം തുടർക്കഥയാവുന്നു.നാൻഡെഡ് ജില്ലയിൽ സന്യാസിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.ഉമ്രി പ്രവിശ്യയിലെ ആശ്രമത്തിൽ വസിച്ചിരുന്ന ശിവാചാര്യ ഗുരു എന്ന സന്യാസിയെയാണ് ഇന്ന് രാവിലെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ആശ്രമത്തിന്റെ ഉള്ളിലായിരുന്നു മൃതശരീരം കിടന്നിരുന്നത്.പുലർച്ചെ ഏതാണ്ട് മൂന്നരയോടു കൂടിയാണ് കൊലപാതകം നടന്നിരിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.കുറ്റവാളികളെ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും, എത്രയും പെട്ടെന്ന് തന്നെ അവരെ അറസ്റ്റ് ചെയ്യുമെന്നും ഉന്നത പോലീസ് അധികാരികൾ വെളിപ്പെടുത്തി
Discussion about this post