ക്ഷേത്രഭൂമിയിൽ ഭക്തൻ സ്ഥാപിച്ച ഭാരത മാതാവിന്റെ പ്രതിമയിൽ തുണിയിട്ട് മൂടി തമിഴ്നാട് പോലീസ്.തമിഴ്നാട്ടിലെ കന്യാകുമാരിയ്ക്കടുത്ത് പുലിയൂർ ഗ്രാമത്തിലാണ് വിവാദമായ സംഭവം നടന്നത്.ഭാരത മാതാവിന്റെ വിഗ്രഹം സ്ഥാപിച്ചതിൽ സമീപവാസികളായ ക്രിസ്ത്യാനികൾ കടുത്ത എതിർപ്പു പ്രകടിപ്പിച്ചിരുന്നു.പരാതി നൽകിയില്ലെങ്കിലും, ഇവരുടെ വികാരം വ്രണപ്പെടുന്നുവെന്ന് പറഞ്ഞാണ് പോലീസ് നടപടിയെടുത്തത്.
കനത്ത പ്രതിഷേധവുമായെത്തിയ ബിജെപി പ്രവർത്തകർ, പോലീസുകാർ മൂടിയ തുണി നീക്കം ചെയ്തു പ്രതിമയിൽ ഹാരം അർപ്പിച്ചു.സംഭവത്തിൽ, ബിജെപി തമിഴ്നാട് ഘടകം ശക്തമായ എതിർപ്പു പ്രകടിപ്പിച്ചു.നേതാക്കളായ കെ.ജെ അൽഫോൻസ്, തരുൺ വിജയ് എന്നിവർ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്.
Discussion about this post