സംസ്ഥാനത്ത് ഇന്ന് 49 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കാസർഗോഡ് 14 പേർക്കും, തിരുവന്തപുരം,പാലക്കാട് ജില്ലകളിൽ അഞ്ചുപേർക്ക് വീതവും, കണ്ണൂർ 10 പേർക്കും, കോഴിക്കോട് നാലുപേർക്കും, പത്തനംതിട്ട ആലപ്പുഴ ജില്ലകളിൽ മൂന്ന് പേർക്ക് വീതവും, കൊല്ലം കോട്ടയം ജില്ലകളിൽ രണ്ടുപേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് ഇന്നത്തെ പരിശോധനയിൽ കോവിഡ്-19 പോസിറ്റീവാണെന്ന് തെളിഞ്ഞത്.
പ്രവാസികൾ 18 പേരും, അന്യസംസ്ഥാനങ്ങളിൽ നിന്നും വന്ന 25 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.രോഗബാധിതരിൽ രണ്ടുപേർ റിമാൻഡ് തടവുകാരും ഒരാൾ ആരോഗ്യ പ്രവർത്തകനുമാണ്.അതേ സമയം, സംസ്ഥാനത്ത് ചികിത്സയിലായിരുന്ന12 പേർ രോഗമുക്തരായിട്ടുണ്ട്.സംസ്ഥാനത്ത് ഇനി 359 പേരാണ് ചികിത്സയിലുള്ളത്












