സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകൾ ഇന്ന് മുതൽ ആരംഭിക്കും.കോവിഡ്-19 ഭീഷണി നിലനിൽക്കുന്നതുകൊണ്ട് അസാധാരണമായ സുരക്ഷാ സന്നാഹങ്ങളോടെയാണ് പരീക്ഷകൾ നടത്തുന്നത്.തെർമൽ സ്കാനർ ഉപയോഗിച്ച് പരീക്ഷയെഴുതാൻ വരുന്ന കുട്ടികളെ പരിശോധിച്ച് മാത്രമേ അകത്തു കടത്തുകയുള്ളൂ.
13 ലക്ഷത്തോളം കുട്ടികളാണ് പരീക്ഷ എഴുതുന്നത്.ഇന്നു രാവിലെ 9:45നു വിഎച്ച്എസ്ഇ ഒന്നും രണ്ടും ഈ വർഷത്തെ പരീക്ഷകളും, ഉച്ചയ്ക്ക് 1:45ന് എസ്എസ്എൽസി കണക്ക് പരീക്ഷയും നടക്കും.പരീക്ഷ നടക്കുന്ന എല്ലാ കേന്ദ്രങ്ങളും ഫയർഫോഴ്സ് അണുവിമുക്തമാക്കി കഴിഞ്ഞു.
Discussion about this post