ജമ്മു കശ്മീരിലെ പുൽവാമയിൽ സ്ഫോടക വസ്തുക്കളുമായി കണ്ടെത്തിയ കാറിന്റെ ഉടമയുടെ പേരു വിവരങ്ങൾ പുറത്തു വിട്ട് ജമ്മുകശ്മീർ പോലീസ്.കാർ ഉടമയായ ഹിദായത്തുള്ള മാലിക്, ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലാണ് താമസിച്ചിരുന്നതെന്നും തീവ്ര സംഘടനയായ ഹിസ്ബുൾ മുജാഹിദീനിൽ കഴിഞ്ഞവർഷമാണ് മാലിക് അംഗമായതെന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.
പിടിച്ചെടുത്ത കാറിൽ 40 മുതൽ 45 കിലോ വരെയുള്ള സ്ഫോടകവസ്തുക്കൾ ഉണ്ടായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.തീവ്രസംഘടനകളിൽനിന്നും ആക്രമണമുണ്ടാകുമെന്ന് പോലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് പുൽവാമ പോലീസ് സ്ഥലത്ത് കനത്ത ജാഗ്രത പാലിച്ചിരുന്നു.
Discussion about this post